---
title: "എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു "
english_title: "SSLC organized a congratulatory and guidance class for the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51508/sslc-organized-a-congratulatory-and-guidance-class-for-the-top-winners"
published_at: "2022-06-27T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9b9b65db59_youth_congress_attach.JPG"
keywords: []
---

# എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്ന്, നാല്, അഞ്ച് എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും തുടര്‍ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട് ഗൈഡന്‍സ് ക്ലാസും കല്ലോട് ഭാവന തിയേറ്റേഴ്‌സില്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മൂന്ന്, നാല്, അഞ്ച് എന്നീ വാര്‍ഡുകളിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും തുടര്‍ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട് ഗൈഡന്‍സ് ക്ലാസും കല്ലോട് ഭാവന തിയേറ്റേഴ്‌സില്‍ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം റിട്ടേര്‍ഡ് പ്രിന്‍സിപ്പല്‍ പി.കെ.രാഘവന്‍ നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍.ശാരദ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത് മുഖ്യ പ്രഭാഷണവം നടത്തി.

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും രജിസ്‌ട്രേഷന്‍ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുമായ വിഷയത്തില്‍ മലപ്പുറം ചേലേമ്പ്ര എന്‍എന്‍എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി മുഹമ്മദ് ക്ലാസ് എടുത്തു. കിഴക്കയില്‍ പ്രകാശന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.കെ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51508/sslc-organized-a-congratulatory-and-guidance-class-for-the-top-winners)