---
title: "ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ച് വാല്യക്കോട് എ.യു.പി സ്‌കൂള്‍ "
english_title: "AUP School, Valyakode celebrates Anti-Drug Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51518/aup-school-valyakode-celebrates-world-anti-world-day"
published_at: "2022-06-27T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9c33b61425_youth_congress_attach.JPG"
keywords: []
---

# ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ച് വാല്യക്കോട് എ.യു.പി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എ.യു.പി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എ.യു.പി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.കെ സുബൈദ ലഹരി വിരുദ്ധ സന്ദേശം നല്‍കി. കുട്ടികള്‍ പ്ലക്കാര്‍ഡ് നിര്‍മ്മിക്കുകയും തുടര്‍ന്ന് ലഹരി വിരുദ്ധ റാലിയും നടത്തി. അശ്വിന്‍ ജി ഗോവിന്ദ്, ടി.കെ അനില്‍കുമാര്‍, ടി.പി സുനില്‍, കെ.കെ ബിജു, എന്‍.എസ് രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51518/aup-school-valyakode-celebrates-world-anti-world-day)