---
title: "പശുവിന് രക്തം മാറ്റിവച്ച് പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ ഡോക്ടര്‍മാര്‍ "
english_title: "Doctors at Perambra Govt. Veterinary Polyclinic donate blood for a cow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51525/doctors-at-perambra-govt-veterinary-polyclinic-donate-blood-for-a-cow"
published_at: "2022-06-27T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9c8ee7c449_youth_congress_attach.JPG"
keywords: []
---

# പശുവിന് രക്തം മാറ്റിവച്ച് പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ ഡോക്ടര്‍മാര്‍ 

> **Lead Summary:** **പേരാമ്പ്ര:** അനാപ്ലസ്മ ബാധിച്ചു രക്തം കുറഞ്ഞ അവസ്ഥയിലായ പശുവിന് രക്തം മാറ്റിവച്ച് പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ ഡോക്ടര്‍മാര്‍. മുതുകാട് നരെന്ദ്രദേവിലെ ലീല ജനാര്‍ധനന്റെ ഉടമസതതയിലുള്ള പശുവിനാണു കഴിഞ്ഞ ദിവസം പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ സര്‍ജന്‍ ഡോ.ജിഷ്‌നുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്തം മാറ്റി വെച്ചത്.

## Article Content

**പേരാമ്പ്ര:** അനാപ്ലസ്മ ബാധിച്ചു രക്തം കുറഞ്ഞ അവസ്ഥയിലായ പശുവിന് രക്തം മാറ്റിവച്ച് പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ ഡോക്ടര്‍മാര്‍. മുതുകാട് നരെന്ദ്രദേവിലെ ലീല ജനാര്‍ധനന്റെ ഉടമസതതയിലുള്ള പശുവിനാണു കഴിഞ്ഞ ദിവസം പേരാമ്പ്ര ഗവ: വെറ്ററിനറി പോളിക്ലിനിക്കിലെ സര്‍ജന്‍ ഡോ.ജിഷ്‌നുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്തം മാറ്റി വെച്ചത്.

പശുക്കളില്‍ രക്തം മാറ്റി വെക്കുന്നത് അത്ര സാധാരണമല്ല. വനപ്രദേശങ്ങളില്‍ കാണുന്ന ചെള്ളുകള്‍ പോലത്തെ ജീവികള്‍ പരത്തുന്ന രോഗമായ അനാപ്ലസ്മ ബാധിച്ചു രക്തം കുറഞ്ഞ അവസ്ഥയിലായ പശുവിനാണു രക്തം മാറ്റിവച്ചത്.

ജാനു രാമചന്ദ്രന്റെ ജെഴ്‌സി ഇനത്തില്‍പ്പെട്ട പശുവിന്റെ ഏതാണ്ട് ഒന്നര ലിറ്ററൊളം രക്തം എടുത്ത് ഐസ് പാക്കില്‍ നിറച്ചു മൂന്നു കിലൊമീറ്റെര്‍ ദൂരെയുള്ള പശുവിനു മാറ്റി വെക്കുകയായിരുന്നു.

ഡോ.ജിഷ്‌നുവിനൊടൊപ്പം ഹൗസ് സര്‍ജന്മാരായ ഡോ.ബ്രെന്‍ഡ ഗോമസ്, ഡോ.അബിന്‍ കല്യാണ്‍ എന്നിവരും ഇതില്‍ പങ്കാളികളായി. രക്തം മാറ്റിവെച്ച പശു ഇപ്പൊള്‍ സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51525/doctors-at-perambra-govt-veterinary-polyclinic-donate-blood-for-a-cow)