---
title: "ലഹരി വിരുദ്ധ സന്ദേശ സംഗീതശില്പവുമായി - വിദ്യാലയ യാത്ര "
english_title: "With anti-drug message music - School trip"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51600/with-anti-drug-message-music-school-trip"
published_at: "2022-06-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ba9ebe71f51_lahari_1.jpg"
keywords: []
---

# ലഹരി വിരുദ്ധ സന്ദേശ സംഗീതശില്പവുമായി - വിദ്യാലയ യാത്ര 

> **Lead Summary:** **പേരാമ്പ്ര: **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ മഹത്തായ ദര്‍ശനമുള്‍ക്കൊണ്ട് എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശ-വിദ്യാലയ യാത്ര - ഉറച്ചു പറയാം അരുതെന്ന് ...കുട്ടികളിലും രക്ഷിതാക്കളിലും കൗതുകവും ആവേശവും ഉണര്‍ത്തി.

## Article Content

**പേരാമ്പ്ര: **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ മഹത്തായ ദര്‍ശനമുള്‍ക്കൊണ്ട് എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശ-വിദ്യാലയ യാത്ര - ഉറച്ചു പറയാം അരുതെന്ന് ...കുട്ടികളിലും രക്ഷിതാക്കളിലും കൗതുകവും ആവേശവും ഉണര്‍ത്തി.

എരവട്ടൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള വിദ്യാലയങ്ങളിലേക്ക് നടത്തിയ ഈ പരിപാടി പേരാമ്പ്ര എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ പി.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എം. അഷറഫ് അധ്യക്ഷത വഹിച്ചു.

ജിനേഷ് കുമാര്‍ എരമത്തിന്റെ കവിതയെ ആസ്പദമാക്കി രചിച്ച ഈ സംഗീതശില്പത്തിന്റെ കോറിയോഗ്രാഫി നിര്‍വ്വഹിച്ചത് സുരേഷ് എരവട്ടൂര്‍ ആണ്. സ്‌കൂളിലെ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഈ സംഗീത ശില്പത്തില്‍ അണിനിരന്നു.

പ്രധാന അധ്യാപിക സി.പി. റീന, ജനമൈത്രി പോലീസ് പ്രതിനിധികള്‍, വി.കെ. ഷാഹിദ, എന്‍. രാജേഷ്, നൈസ മറിയം, ദേവികാ സോമന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51600/with-anti-drug-message-music-school-trip)