---
title: "ജനാധിപത്യ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തെരഞ്ഞെടുപ്പ് നടത്തി "
english_title: "Elections were held in an electronic voting machine in a way that conveys democratic values to students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51627/elections-were-held-in-an-electronic-voting-machine-in-a-way-that-conveys-democratic-values-to-students"
published_at: "2022-06-28T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bab79c87253_v_aup55.jpg"
keywords: []
---

# ജനാധിപത്യ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തെരഞ്ഞെടുപ്പ് നടത്തി 

> **Lead Summary:** ** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തെരഞ്ഞെടുപ്പ് നടത്തി. സ്‌കൂള്‍ ലീഡര്‍, ബാല സമാജം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത്.

## Article Content

** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്ന തരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തെരഞ്ഞെടുപ്പ് നടത്തി. സ്‌കൂള്‍ ലീഡര്‍, ബാല സമാജം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തിയത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍, നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന, നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കല്‍, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം എന്നീ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി കൊണ്ട് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷ്യന്‍ ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടത്തി.

സ്‌കൂള്‍ ലീഡറായി കെ.കെ. അമന്‍ ഷാ മുഹമ്മദും ബാല സമാജം സെക്രട്ടറിയായി ഫാത്തിമ ഷിഫാനയെയും തെരഞ്ഞെടുത്തു. കെ.കെ. ബിജു, സി.എം. റംല, ടി.പി. സുനില്‍, ടി.കെ. അനില്‍കുമാര്‍, ജുനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51627/elections-were-held-in-an-electronic-voting-machine-in-a-way-that-conveys-democratic-values-to-students)