---
title: "നൊച്ചാട് വാളൂര്‍ കനാല്‍ റോഡിന്റെ ദുരിതം എന്ന് അവസാനിക്കും "
english_title: "Nochchad will end up being the misery of the Valur Canal Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51697/nochchad-will-end-up-being-the-misery-of-the-valur-canal-road"
published_at: "2022-06-28T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb0834ec3c0_youth_congress_attach.JPG"
keywords: []
---

# നൊച്ചാട് വാളൂര്‍ കനാല്‍ റോഡിന്റെ ദുരിതം എന്ന് അവസാനിക്കും 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വാളൂര്‍ കനാല്‍ റോഡിന്റെ (തറോല്‍ -ചെക്കിയോട്ട് -കിഴക്കയില്‍ മീത്തല്‍ ) കാല്‍നട യാത്രക്കു പോലും പറ്റാതെ ശോചനീയാവസ്ഥയിലായി. ഒട്ടനവധി കുടുംബങ്ങളുടെ ഏക ആശ്രയമായ ഒരു പൊതു വഴി ആണ് ഇത്.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ വാളൂര്‍ കനാല്‍ റോഡിന്റെ (തറോല്‍ -ചെക്കിയോട്ട് -കിഴക്കയില്‍ മീത്തല്‍ ) കാല്‍നട യാത്രക്കു പോലും പറ്റാതെ ശോചനീയാവസ്ഥയിലായി. ഒട്ടനവധി കുടുംബങ്ങളുടെ ഏക ആശ്രയമായ ഒരു പൊതു വഴി ആണ് ഇത്.

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവരും രോഗികളും ഉള്‍പ്പടെ ദിവസവും നൂറുകണക്കിന് ആളുകള്‍ ദിവസവും കടന്നുപോവുന്ന റോഡാണിത്. അതുകൊണ്ടു തന്നെ പ്രദേശവാസികള്‍ ദുരിതം അനുഭവിക്കുകയാണ്.

വാളൂര്‍ പാലം മുതല്‍ ചെക്കിയോട്ട് താഴെവരെ മുഴുവന്‍ ചളിയും വെള്ളവും ആയതിനാല്‍ കാല്‍നടക്ക് പോലും പറ്റാത്ത അവസ്ഥയാണ്. മദ്രസ, സ്‌കൂള്‍, കോളേജ് തുടങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ചളിയും വെള്ളവും നീന്തിയാണ് കടന്ന് പോവുന്നത്.

ചെക്കിയോട്ട് താഴെ കനാല്‍ നവീകരിച്ചപ്പോള്‍ മണ്ണ് മുഴുവന്‍ റോഡിലേക്ക് ഇടുകയും റോഡ് ഉയര്‍ത്തുകയും ചെയ്തതാണ് ഈ അവസ്ഥക്ക് കാരണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്ന് ആ ഭാഗത്ത് അടിച്ച കൊറിവെയിസ്റ്റ് കല്ല് ഇളകിയത് മൂലം നടന്നോ വാഹങ്ങള്‍ക്കോ പോവാന്‍ പറ്റാത്ത അവസ്ഥയാണ്. നിലവില്‍ തീര്‍ത്തും ഉപയോഗ ശൂന്യമായ കനാല്‍ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ് കമ്മിറ്റി ആവിശ്യപെട്ടു.

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വാളൂര്‍ ശാഖ മുസ്ലിം ലീഗ് നിവേദനം സമര്‍പ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി നാസര്‍, ശാഖ ലീഗ് ജനറല്‍ സെക്രട്ടറി എം.സി അസൈനാര്‍, സെക്രട്ടറി സമീര്‍ കിഴക്കയില്‍, കെ.എം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51697/nochchad-will-end-up-being-the-misery-of-the-valur-canal-road)