കാട്ടുപ്പന്നികളെ കൊല്ലാന്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി ലഭിച്ച കര്‍ഷകര്‍ കൃത്യം നടപ്പിലാക്കി തുടങ്ങി

കാട്ടുപ്പന്നികളെ കൊല്ലാന്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി ലഭിച്ച കര്‍ഷകര്‍ കൃത്യം നടപ്പിലാക്കി തുടങ്ങി
Sep 30, 2021 10:19 AM | By Perambra Admin

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ മുതുകാട് താമസിക്കുന്ന പേഴത്തിങ്കല്‍ വര്‍ക്കിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ കുരുക്ക് വെച്ച് പിടിച്ചു.

ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് കാട്ടുപന്നി കുരുക്കില്‍ വീണത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലുകയുമാണ് ഉണ്ടായത്.

വി.ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ച 13 കര്‍ഷകരില്‍ ഒരാളാണ്. വര്‍ക്കി. ഈ മാസം 17 നാണ് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയത്.

Farmers who got permission from the high court to kill wild boars started implementing it properly

Next TV

Related Stories
Top Stories










News Roundup