---
title: "വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണം: ഡി.ഡി.ഇ മനോജ് കുമാര്‍ "
english_title: "Education should lead to humanity: DDE Manoj Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51725/education-should-lead-to-humanity-dde-manoj-kumar"
published_at: "2022-06-28T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bb2643654bb_youth_congress_attach.JPG"
keywords: []
---

# വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണം: ഡി.ഡി.ഇ മനോജ് കുമാര്‍ 

> **Lead Summary:** **മേപ്പയ്യൂര്‍ : **വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണമെന്ന് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന 'സമന്വയ ' വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മേപ്പയ്യൂര്‍ : **വിദ്യാഭ്യാസം മാനവികതയിലേക്ക് നയിക്കുന്നതാകണമെന്ന് കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന 'സമന്വയ ' വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാഫ് കുടിവെള്ള പദ്ധതി സമര്‍പ്പണവും, 'ഇല' പരിസ്ഥിതി ക്ലബിന്റെ ഗ്രീന്‍ ബെല്‍ട്ട് പദ്ധതിയും അദ്ദേഹം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ രാജീവന്‍ പൂര്‍വ അധ്യാപകന്‍ കൂടിയായ ഡി.ഡി.ഇ മനോജ് കുമാറിനെ മൊമെന്റോ നല്‍കി സ്വീകരിച്ചു.

പിടിഎ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എച്ച്.എം. കെ. നിഷിദ്, വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ ടി.കെ പ്രമോദ് കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, എസ്എംസി ചെയര്‍മാന്‍ എം.എം.ബാബു, സീനിയര്‍ അസിസ്റ്റന്റ് എം.എസ് പുഷ്പജം, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശന്‍, എസ്ആര്‍ജി കണ്‍വീനര്‍ കെ.പി മിനി, ക്ലബ്ബ് കോര്‍ഡിനേറ്റര്‍ വി.പി അബ്ദുല്‍ ബാരി, കെ സുധീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51725/education-should-lead-to-humanity-dde-manoj-kumar)