കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു
Oct 14, 2021 06:09 PM | By Perambra Editor

പേരാമ്പ്ര: കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സിഡിഎസ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്റര്‍ റിസോഴ്‌സ് സെന്റര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

ടി.പി. രാമകൃഷ്ണന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായ സമയത്ത് പേരാമ്പ്ര ഫെസ്റ്റ് സംഘടിപ്പിക്കുകയും അതില്‍ മൂന്നാം സ്ഥാനം ലഭിച്ചതിന് ഗ്രാന്റായ് ലഭിച്ച 15 ലക്ഷം രൂപ ചിലവഴിച്ച് കൊണ്ട് മുന്‍ ഭരണ സമിതി കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന് തറക്കല്ല് ഇടുകയായിരുന്നു.

ഇന്ന് നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം നാടിന് സമര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സി. കവിത മുഖ്യ അഥിതിയായി സംസാരിച്ചു.

ബ്ലോക്ക് മെമ്പര്‍മാരായ സി.യം. സനാതനന്‍ , പി.ടി. അഷറഫ്, ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപി, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. രാഗിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.യം. ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, പി.ടി. കുമാരന്‍, മുഹമ്മദ് ലാല്‍ , ദിനേശ് കാപ്പുങ്കര, രാമദാസ് കുനിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ മുന്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടി.പി. സരള സ്വാഗതവും സെക്രട്ടറി സബിത ഒ.കെ. നന്ദിയും രേഖപ്പെടുത്തി.

Koothali Grama Panchayat Kudumbasree CDS building dedicated to Nadu

Next TV

Related Stories
കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

Apr 20, 2024 02:59 PM

കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ...

Read More >>
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
Top Stories










News Roundup