---
title: "ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ജൂലൈ 3 ന് "
english_title: "DYSP Office March 3"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51816/dysp-office-march-3"
published_at: "2022-06-29T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bbfd6305ced_march1.JPG"
keywords: []
---

# ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ജൂലൈ 3 ന് 

> **Lead Summary:** **പേരാമ്പ്ര: **യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് ജൂലൈ 3 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് മാര്‍ച്ച് നടത്തുവാന്‍ നിയോജക മണ്ഡലം യുഡിഎഫ് കമ്മറ്റി തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര: **യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് ജൂലൈ 3 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് മാര്‍ച്ച് നടത്തുവാന്‍ നിയോജക മണ്ഡലം യുഡിഎഫ് കമ്മറ്റി തീരുമാനിച്ചു.

യോഗം കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട് ഉള്‍പ്പെടെയുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സിപിഎം അക്രമങ്ങളിലും കോണ്‍ഗ്രസ്സ് - മുസ്ലീം ലീഗ് ഓഫീസുകള്‍ നശിപ്പിച്ചതിലും പൊലീസ് കാണിക്കുന്ന നിസ്സംഗതയിലും യു ഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസ്സില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെയും യുഡിഎഫ് പ്രവര്‍ത്തകരുടെ വീടുകയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് മാര്‍ച്ച് നടത്തുന്നതെന്ന് യോഗത്തില്‍ പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാല നാരായണന്‍, കെ.എ. ജോസ് കുട്ടി, ആര്‍.കെ. മുനീര്‍, ഇ. അശോകന്‍, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, കെ.പി. വേണുഗോപാല്‍, എസ്.കെ. അസ്സയിനാര്‍, ടി.പി. ചന്ദ്രന്‍, കെ.ടി. രാമചന്ദ്രന്‍, പി.എം. പ്രകാശന്‍, പി.എസ്. സുനില്‍കുമാര്‍, എം.കെ. സുരേന്ദ്രന്‍, പുതുക്കുടി അബ്ദുറഹിമാന്‍, ഇ.കെ. അഹമ്മദ് മൗലവി, ടി.പി. നാസര്‍, രാജന്‍ കെ. പുതിയെടുത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51816/dysp-office-march-3)