---
title: "പേരാമ്പ്രയില്‍ അപകടം തുടര്‍ക്കഥ: പരാതിയുമായി ഡിവൈഎഫ്‌വൈ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മറ്റി "
english_title: "Accident in Perambra Sequel: DYFY Perambra East Regional Committee with Complaint"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51933/accident-in-perambra-sequel-dyfy-perambra-east-regional-committee-with-complaint"
published_at: "2022-06-29T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc765a108c8_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്രയില്‍ അപകടം തുടര്‍ക്കഥ: പരാതിയുമായി ഡിവൈഎഫ്‌വൈ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര: **അമിത വേഗത മൂലം പേരാമ്പ്ര പട്ടണത്തിലും ബസ്സ്റ്റാന്റ് പരിസരത്തും അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കൂട്ടാലിട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഒരു മധ്യവയസ്‌കന്റെ കാലില്‍ കയറി ഗുരുതര പരിക്ക് സംഭവിക്കാനിടയായി.

## Article Content

**പേരാമ്പ്ര: **അമിത വേഗത മൂലം പേരാമ്പ്ര പട്ടണത്തിലും ബസ്സ്റ്റാന്റ് പരിസരത്തും അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം കൂട്ടാലിട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഒരു മധ്യവയസ്‌കന്റെ കാലില്‍ കയറി ഗുരുതര പരിക്ക് സംഭവിക്കാനിടയായി.

അമിത വേഗതയും അശ്രദ്ധയും മൂലം കുറ്റ്യാടി കോഴിക്കോട് റൂട്ടിലും അപകടം പതിവാകുന്ന സ്ഥിതിയുണ്ട്. ഈ വിഷയത്തില്‍ ബസ് ഡ്രൈവര്‍മാരോട് ഡിവൈഎഫ്‌വൈ പ്രവര്‍ത്തകര്‍ ഇടപെട്ട് അമിത വേഗത ഒഴിവാക്കണമെന്നും അശ്രദ്ധ മൂലം അപകടം സംഭവിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

അമിത വേഗത മൂലം അപകടം വരുന്നതിനെതിരെ പേരാമ്പ്ര ജോ.ആര്‍.ടി.ഒ യ്ക്കും പേരാമ്പ്ര പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് ഡിവൈഎഫ്‌വൈ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മറ്റി. ഈ വിഷയങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51933/accident-in-perambra-sequel-dyfy-perambra-east-regional-committee-with-complaint)