---
title: "ആരോഗ്യ മേളയുടെ പ്രചരണാര്‍ത്ഥം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു "
english_title: "Sports competitions were organized for health workers to promote the health fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51935/sports-competitions-were-organized-for-health-workers-to-promote-the-health-fair"
published_at: "2022-06-29T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc6fec3843a_youth_congress_attach.JPG"
keywords: []
---

# ആരോഗ്യ മേളയുടെ പ്രചരണാര്‍ത്ഥം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി ജൂലായ് 2-ാം തിയ്യതി നടത്തുന്ന ആരോഗ്യ മേളയുടെ ഭാഗമായി ജീവിത ശൈലീ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി ജൂലായ് 2-ാം തിയ്യതി നടത്തുന്ന ആരോഗ്യ മേളയുടെ ഭാഗമായി ജീവിത ശൈലീ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ത്ഥം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

കടിയങ്ങാട് പാലത്തുള്ള ടര്‍ഫില്‍ വെച്ച് ആരോഗ്യ മേഖലയിലെ വനിതാ ജീവനക്കാരുടെ ബാഡ്മിന്റണ്‍ മത്സരവും തുടര്‍ന്ന് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രദര്‍ശന മത്സരവുമാണ് സംഘടിപ്പിച്ചത്.

ബാഡ്മിന്റണ്‍ മത്സരം ബ്ലോക്ക് പഞ്ചായത്ത് വൈസ് സി.കെ. പാത്തുമ്മയും ഫൂട്ട്‌ബോള്‍ പ്രദര്‍ശന മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവും ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഗോപാലകൃഷ്ണന്‍, ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌ക്ടര്‍ എ.ടി. പ്രമീള, താലൂക്ക് ആശുപത്രി സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍, പിആര്‍ഒ എന്‍.കെ. സിനില, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആരോഗ്യ മേഖലയില്‍ ലഭ്യമായ സേവനങ്ങളും ചികിത്സകളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ റവന്യൂ ബ്ലോക്ക് തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിച്ചു വരുന്നത്.

ഇതിന്റെ ഭാഗമായാണ് പേരാമ്പ്രയിലും ആരോഗ്യമേള സംഘടിപ്പിക്കുന്നത്. ജൂലായ് 2-ാം തിയതി കാലത്ത് 9 മണി മുതല്‍ 5 മണി വരെ പേരാമ്പ്ര ടൗണ്‍ഹാളിലാണ് ആരോഗ്യ മേള നടത്തുന്നത്.

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദന്‍ ഡോ. ഇ. നാരായണന്‍ കുട്ടി വാര്യർ  ഉള്‍പ്പെടെയുള്ളവര്‍ മേളയില്‍ സംബന്ധിച്ച് ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51935/sports-competitions-were-organized-for-health-workers-to-promote-the-health-fair)