---
title: "പേരാമ്പ്ര മേഖലയിലെ അക്രമങ്ങള്‍; അന്വേഷണ മേല്‍നോട്ടം ഡിവൈഎസ്പി ആര്‍ ഹരിദാസിന്, "
english_title: "Violence in the Perambra region; Investigation Oversight DySP R Haridas,"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51943/violence-in-the-perambra-region-investigation-oversight-dysp-r-haridas"
published_at: "2022-06-29T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bc7bec7dc68_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര മേഖലയിലെ അക്രമങ്ങള്‍; അന്വേഷണ മേല്‍നോട്ടം ഡിവൈഎസ്പി ആര്‍ ഹരിദാസിന്, 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ടീയ പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ പേരാമ്പ്ര പോലീസ് ചാര്‍ജ് ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി. ആര്‍. ഹരിദാസിന്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ടീയ പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ പേരാമ്പ്ര പോലീസ് ചാര്‍ജ് ചെയ്ത അഞ്ച് കേസുകളുടെ അന്വേഷണ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി. ആര്‍. ഹരിദാസിന്.

റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചുമതലയേറ്റത്. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അക്രമങ്ങള്‍ നടന്നത്.

മൂന്ന് കേസുകളില്‍ കോണ്‍ഗ്രസും രണ്ടെണ്ണത്തില്‍ സി.പി.എമ്മുമാണ് പരാതിക്കാര്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് നസീറിന്റെ വീടിനു നേരെയും സി.പി.എം. നേതാവ് എടവന സുരേന്ദ്രന്റെ വീടിന് നേരെയുണ്ടായ പെട്രോള്‍ ബോമ്പേറും ഉള്‍പ്പെടെയുള്ള കേസുകളാണ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51943/violence-in-the-perambra-region-investigation-oversight-dysp-r-haridas)