---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു "
english_title: "Nochad Gram Panchayat organized the Nhatuvela Chanta under the leadership of Krishi Bhavan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52028/nochad-gram-panchayat-organized-the-nhatuvela-chanta-under-the-leadership-of-krishi-bhavan"
published_at: "2022-06-30T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bd448a68d80_chantha_1.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വ്വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ പദ്ധതി വിശദീകരിച്ചു.

പഴയ പഞ്ചായത്ത് ഓഫീസിന് സമീപം സംഘടിപ്പിച്ച ഞാറ്റുവേല ചന്തയില്‍ മികച്ചയിനം ഫലവൃക്ഷ തൈകള്‍, നടീല്‍ വസ്തുക്കള്‍, തെങ്ങിന്‍ തൈകള്‍ എന്നിവയുടെ വില്‍പ്പനയും നടന്നു.

തുടര്‍ച്ചയായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജൂലായ് ഒന്നിന് രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറണ്‍സ് ഹാളില്‍ പഞ്ചായത്തുതല കര്‍ഷ സഭ ചേരുമെന്നും അറിയിച്ചു. വാര്‍ഡ് അംഗങ്ങളായ സിന്ധു, ഷിജി കൊട്ടാരക്കല്‍, എഡിസി അംഗങ്ങായ കെ.ടി. ബാലകൃഷ്ണന്‍, കുഞ്ഞിരാമുണ്ണി ചാലില്‍, ഗോവിന്ദന്‍ ആയടത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കൃഷി അസിസ്റ്റന്റുമാരായ ദൃശ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സോന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52028/nochad-gram-panchayat-organized-the-nhatuvela-chanta-under-the-leadership-of-krishi-bhavan)