---
title: "കാലവര്‍ഷം ശക്തമാവുന്നു; ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു "
english_title: "The monsoon is getting stronger; Control rooms were opened in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52156/the-monsoon-is-getting-stronger-control-rooms-were-opened-in-the-district"
published_at: "2022-06-30T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdb8ea915dc_youth_congress_attach.JPG"
keywords: []
---

# കാലവര്‍ഷം ശക്തമാവുന്നു; ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു 

> **Lead Summary:** ** പേരാമ്പ്ര: **കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ അടുത്ത മൂന്നുദിവസം ജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

## Article Content

** പേരാമ്പ്ര: **കാലവര്‍ഷം ശക്തി പ്രാപിച്ചതിനാല്‍ അടുത്ത മൂന്നുദിവസം ജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ 0495- 2371002. ടോള്‍ ഫ്രീ 1077.

താലൂക്ക് അടിസ്ഥാനത്തിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496- 2623100, 0496- 2620235, വടകര- 0496- 2520361, താമരശ്ശേരി- 0495- 2224088.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52156/the-monsoon-is-getting-stronger-control-rooms-were-opened-in-the-district)