---
title: "പേരാമ്പ്ര ഉണ്ണിക്കുന്നുംചാലില്‍ ലോറി അപകടത്തില്‍പ്പെട്ടു "
english_title: "A lorry met with an accident on Perambra Unnikkinnuamchal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52165/a-lorry-met-with-an-accident-on-perambra-unnikkinnuamchal"
published_at: "2022-06-30T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdc4c1a2719_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര ഉണ്ണിക്കുന്നുംചാലില്‍ ലോറി അപകടത്തില്‍പ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര: **റോഡ് സൈഡിലേക്ക് ലോറി താണ് അപകടം. ഇന്ന് വൈകുന്നേരം പേരാമ്പ്ര ഉണ്ണിക്കുന്ന് ചാലിലെ ഇറക്കത്തിലാണ് ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രയിലേക്ക് വരുകയായിരുന്ന KL 77 B 0775 ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ടാറിംഗില്‍ നിന്ന് താഴെ ഇറങ്ങി താണുപോയത്.

## Article Content

**പേരാമ്പ്ര: **റോഡ് സൈഡിലേക്ക് ലോറി താണ് അപകടം. ഇന്ന് വൈകുന്നേരം പേരാമ്പ്ര ഉണ്ണിക്കുന്ന് ചാലിലെ ഇറക്കത്തിലാണ് ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രയിലേക്ക് വരുകയായിരുന്ന KL 77 B 0775 ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ടാറിംഗില്‍ നിന്ന് താഴെ ഇറങ്ങി താണുപോയത്.

റോഡ് നവീകരണം നടന്നതോടെ ടാറിംഗ് ഉയരത്തിലും സൈഡുകള്‍ താഴ്ന്നതുമായ നിലയിലാണ് ഉള്ളത്. പെട്ടന്ന് വാഹനങ്ങള്‍ക്ക് പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ക്ക് റോഡില്‍ നിന്ന് വശങ്ങളിലേക്ക് വാഹനം ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്.

ടാറിംഗിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റോ മണ്ണോ ഉപയോഗിച്ച് നിരപ്പാക്കിയില്ലെങ്കില്‍ മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കും. റോഡ് നവീകരണം കഴിഞ്ഞ് ടാറിങ് പൂര്‍ത്തിയാക്കിയിട്ട് ഒരു മാസക്കാലം ആയിട്ടുള്ളൂ .

ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52165/a-lorry-met-with-an-accident-on-perambra-unnikkinnuamchal)