---
title: "പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി "
english_title: "Another KSRTC service to Thiruvananthapuram via Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52178/another-ksrtc-service-to-thiruvananthapuram-via-perambra"
published_at: "2022-06-30T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bdd7257fa4f_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി. നിലവില്‍ രാത്രി 7.30ന് തൊട്ടില്‍പ്പാലത്തു നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് പുറമേയാണ് പുതിയ സര്‍വ്വീസ്. നിലവിലുളള സര്‍വ്വീസ് കഴിഞ്ഞ 10 വര്‍ഷത്തോളമായി മുടക്കമില്ലാതെ നടത്തിവരുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് മറ്റൊരു കെഎസ്ആര്‍ടിസി സര്‍വ്വീസ് കൂടി. നിലവില്‍ രാത്രി 7.30ന് തൊട്ടില്‍പ്പാലത്തു നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് പുറമേയാണ് പുതിയ സര്‍വ്വീസ്. നിലവിലുളള സര്‍വ്വീസ് കഴിഞ്ഞ 10 വര്‍ഷത്തോളമായി മുടക്കമില്ലാതെ നടത്തിവരുന്നു.

തൊട്ടില്‍പ്പാലം, കുറ്റ്യാടി, പേരാമ്പ്ര, തുടങ്ങിയ മലയോര മേഖലയിലുള്ളവര്‍ വര്‍ഷങ്ങളായി തിരുവനന്തപുരം ആശ്രയിച്ചു വരുന്നത് ഈ സര്‍വ്വീസിനെയാണ്. വയനാട്ടിലെ പാടിച്ചിറയില്‍ നിന്ന് രാത്രി പത്തനംതിട്ടക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നു.

ഈ റൂട്ട് സ്വകാര്യ ബസ് കയ്യടക്കിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പത്തനംതിട്ട സര്‍വ്വീസിന്റെ അതേ സമയത്ത് തന്നെയാണ് പുതിയ കെഎസ്ആര്‍ടിസി ഡീലക്‌സ് ആരംഭിക്കുന്നത്.

രാത്രി 9.30ന് തൊട്ടില്‍പ്പാലത്ത് എത്തുന്ന ഈ ബസ് 10.05 ഓടെ പേരാമ്പ്രയില്‍ എത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52178/another-ksrtc-service-to-thiruvananthapuram-via-perambra)