പേരാമ്പ്ര : കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടി പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രധാനധ്യാപിക പി. സുജാത അധ്യക്ഷതയില്‍ വഹിച്ചു.
അനൂപ് കുമാര്‍ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്കി. ചടങ്ങില്‍ ദീപുലാല്‍, ആര്. സജീവന്, സാബിത്, സി.പി. ജോളി എന്നിവരും വിദ്യാര്‍ത്ഥി പ്രതിനിധികളായി അശ്വതി, ഹണി പന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കെ. ജറീഷ് സ്വാഗതവും പി. നാസര്‍ നന്ദിയും പറഞ്ഞു.
Koothali Vocational Higher Secondary School Against Intoxication