---
title: "പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ "
english_title: "Renovated Pazhassiraja Archaeological Museum to be inaugurated tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52335/renovated-pazhassiraja-archaeological-museum-to-be-inaugurated-tomorrow"
published_at: "2022-07-01T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62befd84e5df1_youth_congress_attach.JPG"
keywords: []
---

# പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ 

> **Lead Summary:** **പേരാമ്പ്ര: **പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖാ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. നാളെ നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

## Article Content

**പേരാമ്പ്ര: **പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖാ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. നാളെ നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ വിശിഷ്ടാതിഥികളാവും. ഈസ്റ്റ്ഹില്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു വരുന്ന പഴശ്ശിരാജ മ്യൂസിയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്.

ബ്രിട്ടീഷ് മലബാറിലെ കലക്ടര്‍മാരുടെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടത്തില്‍ 1976 ലാണ് കേരള പുരാവസ്തു വകുപ്പ് മ്യൂസിയം സജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങള്‍ മുതല്‍ കോളനീകരണ സന്ദര്‍ഭത്തിലെ സാംസ്‌കാരിക വസ്തുക്കള്‍വരെ ഉള്‍ക്കൊള്ളുന്ന മ്യൂസിയമാണിത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52335/renovated-pazhassiraja-archaeological-museum-to-be-inaugurated-tomorrow)