സിപിഎം എസ്ഡിപിഐ കോണ്‍ഗ്രസ് അലിഖിത കൂട്ട് കെട്ടിന്റെ സാക്ഷി പത്രമാണ് പാലോളിയിലെ ജിഷ്ണുവെന്ന് എം.ടി.രമേഷ്

സിപിഎം എസ്ഡിപിഐ കോണ്‍ഗ്രസ് അലിഖിത കൂട്ട് കെട്ടിന്റെ സാക്ഷി പത്രമാണ് പാലോളിയിലെ ജിഷ്ണുവെന്ന് എം.ടി.രമേഷ്
Jul 2, 2022 10:27 AM | By JINCY SREEJITH

 കൂട്ടാലിട : പാലോളിയില്‍ സമാധാനം പുന:സ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

പാലോളിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരിയിലെ പാലോളിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ധിച്ച എസ്ഡിപിഐ ഡിവൈഎഫ്‌ഐ അലിഖിത കൂട്ട്‌കെട്ടിലൂടെ കേരളത്തില്‍ താലിബാനിസം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു സംഘടനയിലും മെമ്പര്‍ഷിപ്പുള്ളവരാണ് ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

സ്വന്തം പാര്‍ട്ടിസഖാക്കളുടെ ചോരക്കു പകരമായി തീവ്രവാദ സംഘടനകള്‍ എറിഞ്ഞു കൊടുക്കുന്ന എല്ലിന്‍ കഷ്ണങ്ങള്‍ കടിച്ചു പറിച്ച് തൃപ്തിയടയുന്ന കാഴ്ചയാണ് എസ്ഡിപിഐക്കാര്‍ പ്രതികളായ കൊലപാതകക്കേസുകളില്‍ കാണുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് പറഞ്ഞു.

കൂട്ടാലിടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാലോളി മുക്കില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി.

വിദേശഫണ്ട് കൈപ്പറ്റി രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തി താലിബാനിസം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കുവാന്‍ ഡിവൈഎഫ്‌ഐ ഇനിയെങ്കിലും തയ്യാറാകണമെന്ന് വി.കെ. സജീവന്‍ പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി.ബാലസോമന്‍, ഉത്തരമേഖല സെക്രട്ടറി എം.സി. ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി ഷൈനി ജോഷി, ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണിക്കുളം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എസ്.എല്‍. കിഷോര്‍ കുമാര്‍, എം.കെ. രാജേഷ് സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ എന്നിവര്‍ സംസാരിച്ചു.

MT Ramesh says that Jishnu of Paloli is a witness of unwritten conspiracy of CPM SDPI Congress.

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories