---
title: "അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു "
english_title: "District Conference of Aluminum Labor Contract Association formed welcome group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52540/district-conference-of-aluminum-labor-contract-association-formed-welcome-group"
published_at: "2022-07-02T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c053051b606_youth_congress_attach.JPG"
keywords: []
---

# അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ കമ്മിറ്റി യോഗം സംസ്ഥാന ജന സെക്രട്ടറി സുരേഷ് പാത്തിപ്പാറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പ്രകാശന്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ കമ്മിറ്റി യോഗം സംസ്ഥാന ജന സെക്രട്ടറി സുരേഷ് പാത്തിപ്പാറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പ്രകാശന്‍ അധ്യക്ഷനായി.

സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി മെമ്പര്‍ മധു കോട്ടതുരുത്തി, അസ്‌ലം മുക്കം, ജില്ലാ സെക്രട്ടറി രഞ്ജിഷ്, പി.കെ രാജീവന്‍ രാമനാട്ടുകര, ഹമീദ് മേപ്പയൂര്‍, ബിജു ഏറാമല എന്നിവര്‍ സംസാരിച്ചു.

സപ്ത ബര്‍ 20 ന് നിര്‍മ്മാണ മേഖലയിലെ അതി നൂനത ഉല്‍പ്പന്നങ്ങളുടെ എക്‌സിബഷനോടു കൂടി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.

സ്വാഗത സംഘ ചെയര്‍മാനായി മധു കോട്ടത്തുരുത്തിയേയും കണ്‍വീനറായി പ്രകാശനെയും ട്രഷററായി നൌഷാദ് താമരശ്ശേരിയേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52540/district-conference-of-aluminum-labor-contract-association-formed-welcome-group)