---
title: "പാലേരിയില്‍ തെങ്ങും കവുങ്ങും വീണ് വീട് തകര്‍ന്നു"
english_title: "In Paleri, a house was destroyed by a falling coconut and gourd"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52544/in-paleri-a-house-was-destroyed-by-a-falling-coconut-and-gourd"
published_at: "2022-07-02T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c056a54ec22_youth_congress_attach.JPG"
keywords: []
---

# പാലേരിയില്‍ തെങ്ങും കവുങ്ങും വീണ് വീട് തകര്‍ന്നു

> **Lead Summary:** **പേരാമ്പ്ര:** വീടിന് മുകളിലേക്ക് തെങ്ങും കവുങ്ങും വീണ് വീട് തകര്‍ന്നു. പാലേരി കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ പത്മനാഭന്‍ നായരുടെ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ മുന്‍ വശത്തെ തെങ്ങ് കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** വീടിന് മുകളിലേക്ക് തെങ്ങും കവുങ്ങും വീണ് വീട് തകര്‍ന്നു. പാലേരി കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ പത്മനാഭന്‍ നായരുടെ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ മുന്‍ വശത്തെ തെങ്ങ് കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു.

തെങ്ങ് വീഴുമ്പോള്‍ സമീപത്തെ കവുങ്ങ് കൂടി വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ വരാന്തയുടെ മേല്‍ക്കൂരയും മുകളിലത്തെ നിലയുടെ മേല്‍ക്കൂരയും തകര്‍ന്നു.

ഓടുകളും കഴുക്കോലും പട്ടികയും നശിച്ചതിനാല്‍ വീട് താമസയോഗ്യമല്ലാതായി. ഈ സമയം പത്മനാഭന്‍ നായര്‍ വരാന്തയില്‍ ഇരിക്കുകയായിരുന്നു. വന്‍ ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

പത്മനാഭന്‍ നായര്‍ ഇരുന്ന അതേ ഭാഗത്താണ് മരം വന്ന് പതിച്ചത്. ചങ്ങരോത്ത് വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52544/in-paleri-a-house-was-destroyed-by-a-falling-coconut-and-gourd)