---
title: "അറിവുകള്‍ പകര്‍ന്നു നല്‍കി ആരോഗ്യമേള: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്-താലൂക്ക് ആശുപത്രി സംയുക്തമായി ആരോഗ്യ മേള സംഘടിപ്പിച്ചു"
english_title: "Health fair imparted knowledge: Perampra block panchayat-taluk hospital jointly organized health fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52596/health-fair-imparted-knowledge-perampra-block-panchayat-taluk-hospital-jointly-organized-health-fair"
published_at: "2022-07-03T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c110a3698c2_youth_congress_attach.JPG"
keywords: []
---

# അറിവുകള്‍ പകര്‍ന്നു നല്‍കി ആരോഗ്യമേള: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്-താലൂക്ക് ആശുപത്രി സംയുക്തമായി ആരോഗ്യ മേള സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷനായി.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അദ്ധ്യക്ഷനായി.

മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.ഗോപാല കഷ്ണന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആരോഗ്യ മേള സംബന്ധിച്ച് എന്‍എച്ച്എം മാനേജര്‍ ഡോ: എ. നവീനും ആര്‍ദ്രം മിഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ഷാജി സി.കെയും സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, സി.കെ ശശി, ഉണ്ണി വേങ്ങേരി, വി.പി പ്രവിത, ജില്ലാ പാഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, കെ സജീവന്‍, പി.കെ രജിത, കെ.കെ അജിത, കെ.കെ വിനോദന്‍, പി.ടി അഷറഫ്, കെ.കെ ലിസി, വിനോദ് തിരുവോത്ത്, പി.ജോന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ക്യാന്‍സറും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ അര്‍ബുദരോഗ വിദഗ്ദന്‍ ഡോ. ഇ. നാരായണന്‍ കുട്ടി വാര്യര്‍, ഡോ. സി.കെ വിനോദ് എന്നിവരും വിമുക്തിയുമായി ബന്ധപ്പെട്ട് കെ.സി കരുണാകരന്‍ (റിട്ട.എക്‌സൈസ്) ക്ലാസുകള്‍ എടുത്തു.

ആലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ മേഖലകളിലായി 1200 രോഗികള്‍ക്ക് പരിശോധന നടത്തി മരുന്നുകള്‍ നല്‍കി . എക്‌സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, സിഡിഎസ് സ്റ്റാളുകള്‍, കാരുണ്യ ഹെല്‍ത്ത്് ഇന്‍ഷൂറന്‍സ് കിയോസ്‌ക്, കോവിഡ് വാക്‌സിനേഷന്‍ സൗകര്യം, സില്‍വര്‍ കോളേജിന്റെ ഭക്ഷ്യ സുരക്ഷാ സ്റ്റാള്‍, കൈരളി വിടിസിയുടെ രക്ത നിര്‍ണയ ക്യാമ്പ് തുടങ്ങിയവയും മേളയുടെ ഭാഗമായിരുന്നു.

ബ്ലോക്ക് അതിര്‍ത്തിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സിഡിഎസ്സ് ജീവനക്കാരുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. മേളയുടെ ഭാഗമായി അന്താരാഷ്ടാ യോഗാ ദിനാചരണ പരിപാടിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും, വിളംബര ജാഥ, പേരാമ്പ്ര ഹയര്‍ സെക്കന്ററി യിലെ എന്‍സിസി വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി, സികെജി കോളേജ് വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബ് എന്നിവയും സംഘടിപ്പിക്കപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52596/health-fair-imparted-knowledge-perampra-block-panchayat-taluk-hospital-jointly-organized-health-fair)