---
title: "അന്താരാഷ്ട്ര സഹകരണ ദിനം: കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം ചങ്ങരോത്ത് "
english_title: "International Cooperation Day: Inauguration of Koyilandi Taluk, Changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52616/international-cooperation-day-inauguration-of-koyilandi-taluk-changaroth"
published_at: "2022-07-03T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1294c48f14_youth_congress_attach.JPG"
keywords: []
---

# അന്താരാഷ്ട്ര സഹകരണ ദിനം: കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം ചങ്ങരോത്ത് 

> **Lead Summary:** **പേരാമ്പ്ര: **അന്താരാഷ്ട്ര സഹകരണ ദിനം കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍ അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **അന്താരാഷ്ട്ര സഹകരണ ദിനം കൊയിലാണ്ടി താലൂക്ക്തല ഉദ്ഘാടനം ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍ അദ്ധ്യക്ഷനായി.

കെ.ഭാസ്‌കരന്‍, എം.ബാലകൃഷ്ണന്‍, എം.ജെ ത്രേസ്യാമ്മ, പി.ടി വിജയന്‍, എ.സരോജിനി, എന്‍.കെ ദീപേഷ്, ഉബൈദ് വാഴയില്‍, അജീഷ് കല്ലോട്, കെ.വി.അശോകന്‍, ഒ.ടി.രാജന്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. എം.കെ.കുഞ്ഞനന്തന്‍ സ്വാഗതവും അസി. രജിസ്ട്രാര്‍ എം രജിത നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52616/international-cooperation-day-inauguration-of-koyilandi-taluk-changaroth)