ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലംകമ്മിറ്റി

ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലംകമ്മിറ്റി
Jul 3, 2022 02:36 PM | By RANJU GAAYAS

പേരാമ്പ്ര : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കുക, സിപിഎം നടത്തുന്ന കലാപ രാഷ്ട്രീയത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശയങ്ങളുന്നയിച്ചാണ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് നടത്തിയത്.

മാര്‍ക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. സ്ഥലത്ത് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍, പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍, കൂരാച്ചുണ്ട് പൊലീസ് ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ വന്‍ പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു.

പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് തടയുകയായിരുന്നു. മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലുടനീളം ഐക്യജനാധിപത്യ മുന്നണിയുടെ ഓഫീസുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ്, ഓഫീസുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നില്ലെന്ന് മാത്രമല്ല ആ പ്രതികള്‍ക്ക് പൈലറ്റ് വഹനമായി പ്രവര്‍ത്തിക്കുകയാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി.

നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.കെ. ഇബ്രായി അധ്യക്ഷനായി. കണ്‍വീനര്‍ കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം രാജീവ് തോമസ്, മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സി.പി.എ. അസീസ് എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് മുനീര്‍ എരവത്ത്, സി.എച്ച്. ഇബ്രാഹിം കുട്ടി, രാജന്‍ മരുതേരി, എസ്.പി. കുഞ്ഞമ്മദ്, ടി.പി. ചന്ദ്രന്‍, ആര്‍.കെ. മുനീര്‍, രാജേഷ് കീഴരിയൂര്‍, കെ.കെ. വിനോദന്‍, എന്‍.പി വിജയന്‍, എസ്.കെ. അസ്സയിനാര്‍ , പി.എം. പ്രകാശന്‍, കെ. മധുകൃഷ്ണന്‍, ഷിഹാബ് കന്നാട്ടി, കെ.പി. വേണുഗോപാലന്‍, മിസ്ഹബ് കീഴരിയൂര്‍, പി.എസ്. സുനില്‍ കുമാര്‍, ഇ.ടി. സത്യന്‍, ടി.കെ.എ ലത്തീഫ്, പ്രകാശന്‍ കന്നാട്ടി, പി.ടി അഷറഫ്, രാജന്‍.കെ. പുതിയേടത്ത്, വി.പി റിയാസുസലാം, ഗീത കല്ലായി, ഗിരിജ ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

UDF Perampra Constituency Committee marched to DySP office

Next TV

Related Stories
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
Top Stories