ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളില്‍ അക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളില്‍ അക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു
Oct 15, 2021 11:56 AM | By Perambra Editor

 പേരാമ്പ്ര: വിജയ ദശമി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

വിദ്യാരംഭ ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരുന്നത്. കരഞ്ഞും ചിരിച്ചും കുസൃതി കാട്ടിയുമാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറച്ചത്.

പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ഭക്തര്‍ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാന്‍ വിവിധ ക്ഷേത്രങ്ങളിലെത്തി.

പേരാമ്പ്ര   എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം, കല്ലോട് വയങ്ങോട്ടുമ്മല്‍ പര ദേവത ക്ഷേത്രം, പയ്യോര്‍ മല ഭഗവതി ക്ഷേത്രം പനക്കാട്, പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം പനക്കാട്, കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രം,


ആവള തറമ്മല്‍ അയ്യപ്പ ക്ഷേത്രം, ചങ്ങരോത്ത് ഗോപുരത്തിടം, കൂനിയോട് ഭഗവതി ക്ഷേത്രം, പാറക്കടവ് അരിയന്താരി ശ്രികൃഷ്ണ ക്ഷേത്രം പാടക്കടവ്, പരദേവത ക്ഷേത്രം പാണ്ടിക്കോട്, കുഴപ്പള്ളി നട ഭഗവതി കരിയാത്തന്‍ കാവ്, പയ്യോര്‍ മല ഭഗവതി ക്ഷേത്രം പനക്കാട് തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം നിരവധി കുരുന്നുകളാണ് അക്ഷര മധുരം നുകര്‍ന്നത്.

കോട്ടൂര്‍ കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തിലും നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി .

മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. എടച്ചേരി വിജയന്‍ കുട്ടികളെ എഴുത്തിനിരുത്തി. വാഹനപൂജ ,എഴുത്തിനിരുത്തല്‍ ,ഗ്രന്ഥപൂജ ,നവരാത്രി പൂജ എന്നിവ നടത്തി .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിജിലന്‍സ് ജില്ലാ ജഡ്ജി ടി. മധുസൂദനന്‍ ആദ്യാക്ഷരം കുറിച്ചു. രവീന്ദ്രന്‍ കേളോത്ത് അദ്ധ്യക്ഷനായ്. അഡ്വ. പി.സി ശശിധരന്‍, കെ.സി.സുരേഷ് കുമാര്‍, പി.സി.ഗോപിനാഥന്‍, ദീപേഷ് കളരിക്കല്‍, ഗോപാലന്‍ നായര്‍ , രമ്യ കെ.സി, ഗംഗാധര മാരാര്‍, കെ.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.


സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും, ക്ഷേത്രം ആചാര്യന്മാരും കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തുന്നത്. അതിനാല്‍ തന്നെ വിദ്യാരംഭത്തിനും ക്ഷേത്ര ദര്‍ശനത്തിനും ക്ഷേത്രങ്ങളില്‍ കാലത്ത് മുതല്‍ വന്‍ തിരക്കാണ് ക്ഷേത്രങ്ങളില്‍ അനുഭവപ്പെട്ടത്.

Education begins today; Kuruns indulged in the world of letters by consuming the sweetness of letters in the temples

Next TV

Related Stories
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
Top Stories