---
title: "കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു "
english_title: "The house collapsed due to heavy rain and wind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52860/the-house-collapsed-due-to-heavy-rain-and-wind"
published_at: "2022-07-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2a04778b81_maramveenu.jpg"
keywords: []
---

# കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു 

> **Lead Summary:** **പെരുവണ്ണാമൂഴി:** ഇന്നലത്തെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വട്ടക്കയം ഭാഗത്ത് മൂഴയില്‍ മേരിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണ് മരം വീണ് തകര്‍ന്നത്.

## Article Content

**പെരുവണ്ണാമൂഴി:** ഇന്നലത്തെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വട്ടക്കയം ഭാഗത്ത് മൂഴയില്‍ മേരിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണ് മരം വീണ് തകര്‍ന്നത്.

വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു. 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52860/the-house-collapsed-due-to-heavy-rain-and-wind)