ബഫര്‍ സോണ്‍ ഉത്തരവിനെതിരെ കൂരാച്ചുണ്ടില്‍ കര്‍ഷക പ്രതിരോധ മാര്‍ച്ച്

ബഫര്‍ സോണ്‍ ഉത്തരവിനെതിരെ കൂരാച്ചുണ്ടില്‍ കര്‍ഷക പ്രതിരോധ മാര്‍ച്ച്
Jul 4, 2022 01:39 PM | By JINCY SREEJITH

കൂരാച്ചുണ്ട്: ബഫര്‍ സോണ്‍ ഉത്തരവിനെതിരെ കൂരാച്ചുണ്ടില്‍ കര്‍ഷക പ്രതിരോധ സദസും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.

വന്യജീവി സങ്കേതകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനയായ കേരളാ ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ കര്‍ഷക പ്രതിരോധ സദസും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.

യോഗം കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുക ഉദ്ഘാടനം ചെയ്തു. കെ.ഡി. മനോജ് അധ്യക്ഷത വഹിച്ചു. റാലിയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരത്തില്‍പരം കര്‍ഷകര്‍ പങ്കെടുത്തു.

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കിഫയുടെ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

2019-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ വിഷയത്തിലെടുത്ത പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണാകാമെന്ന തീരുമാനം റദ്ദ് ചെയ്യണം. വന്യജീവി സങ്കേത കേന്ദ്രങ്ങളുടെ പേരില്‍ കേരളത്തിന്റെ അധികാര പരിധിയിലുള്ള റവന്യൂ ഭൂമിയില്‍ കേന്ദ്ര വന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഇവിടെ വന്യജീവി സങ്കേതകേന്ദ്രം വേണമോയെന്ന നിലപാട് എടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വൈസ് പ്രസിഡന്റ് ബെന്നി എടത്തില്‍, ലീഗല്‍ സെല്‍ ഡയറക്ടര്‍ അഡ്വ.ജോണി കെ.ജോര്‍ജ്, ജില്ലാ സെക്രട്ടറി ജോര്‍ജ് കുബ്ലാനി, പഞ്ചായത്തംഗം സണ്ണി പുതിയകുന്നേല്‍, ട്രഷറര്‍ സിബി എട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

Farmers protest march in Koorachund against buffer zone order

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories