---
title: "പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈ സ്‌കൂളിന്റെ പുതിയ സ്‌കൂള്‍ ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു"
english_title: "The new school bus of Perampra Plantation High School was flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52896/the-new-school-bus-of-perampra-plantation-high-school-was-flagged-off"
published_at: "2022-07-04T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2be9c9ddb5_bus.jpg"
keywords: []
---

# പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈ സ്‌കൂളിന്റെ പുതിയ സ്‌കൂള്‍ ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹൈ സ്‌കൂള്‍ ആയ പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈ സ്‌കൂളിന് സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി സ്‌കൂള്‍ ബസ്സ് സര്‍വീസ് ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹൈ സ്‌കൂള്‍ ആയ പേരാമ്പ്ര പ്ലാന്റേഷന്‍ ഹൈ സ്‌കൂളിന് സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി സ്‌കൂള്‍ ബസ്സ് സര്‍വീസ് ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സ്‌കൂള്‍ ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്രാ സൗകര്യം വളരെ കുറവുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ സ്‌കൂളിലേക്ക് കുട്ടികളുടെ വരവ് വളരെ ക്ലേശകരം ആണെന്ന വിവരം സ്‌കൂള്‍ രക്ഷാകര്‍തൃ സമിതി പഞ്ചായത്തിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് സ്വകാര്യ സഹകരണത്തോടെ സ്‌കൂള്‍ ബസ്സ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.

ആവശ്യമായ യാത്രാ സൗകര്യം ഇല്ലാതെ പോയാല്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ച് ഇറങ്ങിയ ഈ വിദ്യാലയം അടച്ചു പൂട്ടേണ്ട സാഹചര്യം വരെ ഉണ്ടാകുമായിരുന്നു എന്നതിനാല്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ആശ്വാസകരമായ ഈ തീരുമാനം പഞ്ചായത്ത് ഭരണ സമിതി മുന്‍കൈ എടുത്തു നടപ്പിലാക്കിയത്.

പിടിഎ പ്രസിഡന്റ് കെ.ടി. സതീഷ്, അധ്യാപകരായ സുരേഷ്, ദീപ, ഷിജിന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52896/the-new-school-bus-of-perampra-plantation-high-school-was-flagged-off)