---
title: "പേരാമ്പ്രയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് റിമാന്റില്‍ "
english_title: "A young man was remanded in the incident of threatening and torturing a young woman in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/52919/a-young-man-was-remanded-in-the-incident-of-threatening-and-torturing-a-young-woman-in-perampra"
published_at: "2022-07-04T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2d47ed8f4b_221.jpg"
keywords: []
---

# പേരാമ്പ്രയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് റിമാന്റില്‍ 

> **Lead Summary:** ‍ **പേരാമ്പ്ര:** പേരാമ്പ്രയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് റിമാന്റില്‍. എരവട്ടൂര്‍ സ്വദേശി ദിലീപ്കുമാറി നെയാണ് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.

## Article Content

‍ **പേരാമ്പ്ര:** പേരാമ്പ്രയില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് റിമാന്റില്‍. എരവട്ടൂര്‍ സ്വദേശി ദിലീപ്കുമാറി നെയാണ് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍ അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതി കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം വീട്ടിലെത്തിയപ്പോള്‍ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

വിവരം പുറത്ത് പറഞ്ഞാല്‍ യുവതിയുടെ നഗ്‌ന ഫോട്ടോ ഭര്‍ത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഞായറാഴ്ച രാവിലെയാണ് യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/52919/a-young-man-was-remanded-in-the-incident-of-threatening-and-torturing-a-young-woman-in-perampra)