---
title: "വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി "
english_title: "Dharna was staged in front of the KSEB office against the increase in electricity charges"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53147/dharna-was-staged-in-front-of-the-kseb-office-against-the-increase-in-electricity-charges"
published_at: "2022-07-05T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c42c4136380_dharna.jpg"
keywords: []
---

# വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. അന്യായമായി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര കെഎസ്ഇബി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തിയത്.

## Article Content

** പേരാമ്പ്ര:** വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരായി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. അന്യായമായി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര കെഎസ്ഇബി ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തിയത്.

എന്‍.എം. പ്രദീപന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ ജില്ലാ കമ്മറ്റി അംഗം വി.എ. ബാലകൃഷ്ണന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു.

ഭൂ നികുതിയും, കെട്ടിട നികുതിയും, റജിസ്‌ട്രേഷന്‍ ഫീസുകളും, ബസ് ചാര്‍ജുകളും യാതൊരു നീതികരണവുമില്ലാതെ വര്‍ദ്ധിപ്പിച്ച കേരള സര്‍ക്കാര്‍, വൈദ്യുതി ചാര്‍ജും വര്‍ധിപ്പിച്ചു കൊണ്ട് ജനങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കുകയാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.

100, 150, 200 യൂണിറ്റുകള്‍ വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യഥാക്രമം 22.50,47.50, 100, രൂപ വരെ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാരെന്നും, 2021 ഡിസംബര്‍ 31 വരെ യുള്ള സര്‍ക്കാര്‍ കണക്കനുസരിച്ച് 2117 കോടി രൂപ സര്‍ക്കാര്‍ കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാനുണ്ടെന്നും അതില്‍ 1020 കോടി രൂപ കേരളത്തിലെ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നും 1023.76 കോടി രൂപ വന്‍കിട വ്യാപാര കുത്തകകളില്‍ നിന്നുമാണ് പിരിച്ചെടുക്കാനുള്ളത്, ഇതൊന്നും സമാഹരിക്കാനുള്ള ഒരു പദ്ധതിയും പരിപാടിയും ഇല്ലാത്ത സര്‍ക്കാറാണ് ഈ അന്യായമായ ചാര്‍ജ് വര്‍ദ്ധന നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ടി. രാധാകൃഷ്ണന്‍, എം.ടി. മുഹമ്മദ്, വിജയന്‍ വടക്കുമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53147/dharna-was-staged-in-front-of-the-kseb-office-against-the-increase-in-electricity-charges)