---
title: "ഭരണഘടനയോടുള്ള അവഹേളനം: പ്രതിഷേധ മാര്‍ച്ച് നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ "
english_title: "Insult to the Constitution: BJP workers staged a protest march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53166/insult-to-the-constitution-bjp-workers-staged-a-protest-march"
published_at: "2022-07-05T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c44e2f2e960_0000_ATTACH__copy_copy.jpg"
keywords: []
---

# ഭരണഘടനയോടുള്ള അവഹേളനം: പ്രതിഷേധ മാര്‍ച്ച് നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ 

> **Lead Summary:** **‍ പേരാമ്പ്ര :** സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**‍ പേരാമ്പ്ര :** സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരത്തില്‍ വന്ന മന്ത്രി രാജ്യത്തെ ഭരണഘടനയെ പരസ്യമായി അപമാനിച്ച സ്ഥിതിക്ക് മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്തു നിന്നാരംഭിച് മാര്‍ച്ച് സിവില്‍ സ്റ്റേഷനു സമീപം പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് കുമാറിന്റെ നേത്യത്വത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സ്വാതന്ത്ര ദിനം പോലും കരിദിനമായി ആചരിച്ചവര്‍ക്ക് ഭരണഘടനെയെയും അംഗികരിക്കാന്‍ സാധിക്കില്ലെന്നും, രാജ്യത്തിന്റെ ദേശിയതയും ജനാധിപത്യവും അംഗികരിക്കാത്ത കമ്യുണിസ്റ്റ് മനസ്സാണ് സജി ചെറിയാനിലൂടെ പുറത്ത് വന്നതെന്ന് കെ.കെ.രജീഷ് ആരോപിച്ചു.

പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.രാഘവന്‍, കെ.എം സുധാകരന്‍, ടി.എം ഹരിദാസ്, കെ.കെ. സജീവന്‍, കെ.പി.ബാബു, ബാബു പിലാറത്ത്, ഇ.ടി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. പ്രസൂണ്‍ കല്ലോട്, കെ.ടി. വിനോദന്‍, എം.ജി വേണു, നവനിത് കൃഷ്ണന്‍, സി.സി ദാമോദരന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53166/insult-to-the-constitution-bjp-workers-staged-a-protest-march)