---
title: "പ്രതിഭാ സംഗമം സംഘടിപ്പിച്ച് അരിക്കുളം മാവട്ട് കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Arikulam Mavat Congress Committee organized Pratibha Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53183/arikulam-mavat-congress-committee-organized-pratibha-sangam"
published_at: "2022-07-05T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c45c17c8c16_0000_ATTACH__copy_copy.jpg"
keywords: []
---

# പ്രതിഭാ സംഗമം സംഘടിപ്പിച്ച് അരിക്കുളം മാവട്ട് കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **അരിക്കുളം:** മാവട്ട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാവില്‍ പി.മാധവന്‍ ഉദ്ഘാടനം ചെയ്തു. മാവട്ട് പ്രദേശത്ത് നിന്നും SSLC, +2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരവും ഗാന്ധിയുടെ ജീവചരിത്ര പുസ്തകവും നല്കി ആദരിച്ചു.

## Article Content

**അരിക്കുളം:** മാവട്ട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാവില്‍ പി.മാധവന്‍ ഉദ്ഘാടനം ചെയ്തു. മാവട്ട് പ്രദേശത്ത് നിന്നും SSLC, +2 പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരവും ഗാന്ധിയുടെ ജീവചരിത്ര പുസ്തകവും നല്കി ആദരിച്ചു.

പഠന മുന്നോക്കക്കാര്‍ക്കായി പഠനോപകരണ വിതരണവും നടന്നു. ബൂത്ത് കമ്മറ്റി പ്രസിഡന്റ് എം.ജി.നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. കെ.പി.രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് സി. രാമദാസ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഒ.കെ.ചന്ദ്രന്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ അരിക്കുളം, അനസ് കാരയാട്, ആദര്‍ശ് രാവറ്റമംഗലം, ശശീന്ദ്രന്‍ പുളിയത്തിങ്കല്‍, ജനാര്‍ദ്ദനന്‍, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദുപറമ്പടി, രാമാനന്ദന്‍ മഠത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

യൂത്ത് കെയര്‍ ഭാരവാഹിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അനസ് കാരായാടിന് യൂത്ത് കെയറിന്റെ 'സ്‌നേഹോപഹാരം ആദര്‍ശ് രാവറ്റമംഗലം കൈമാറി. ബൂത്ത് സെക്രട്ടറി ബാബു എന്‍.പി സ്വാഗതവും ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53183/arikulam-mavat-congress-committee-organized-pratibha-sangam)