---
title: "അമിത വൈദ്യുത പ്രവാഹം: പേരാമ്പ്ര ടൗണിലെ നിരവധി കടകളില്‍ നാശനഷ്ടം "
english_title: "Overcurrent: Several shops damaged in Perampra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53191/overcurrent-several-shops-damaged-in-perampra-town"
published_at: "2022-07-05T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c462441996c_0000_ATTACH__copy_copy.jpg"
keywords: []
---

# അമിത വൈദ്യുത പ്രവാഹം: പേരാമ്പ്ര ടൗണിലെ നിരവധി കടകളില്‍ നാശനഷ്ടം 

> **Lead Summary:** **പേരാമ്പ്ര: **അമിത വൈദ്യുത പ്രവാഹത്തില്‍ പേരാമ്പ്ര ടൗണിലെ കടകളില്‍ നാശനഷ്ടം. പേരാമ്പ്ര ബസ് സ്റ്റാന്റിന് സമീപമുള്ള കടകളിലാണ് ചൊവ്വാഴ്ച രാവിലെ 11 ഓടെ അമിതമായ അളവില്‍ വൈദ്യുത പ്രവാഹമുണ്ടായത്. എ.സിയും കംപ്യൂട്ടറും ഫാനുകളും ബള്‍ബുകളുമെല്ലാം പ്രവര്‍ത്തനരഹിതമായി.

## Article Content

**പേരാമ്പ്ര: **അമിത വൈദ്യുത പ്രവാഹത്തില്‍ പേരാമ്പ്ര ടൗണിലെ കടകളില്‍ നാശനഷ്ടം. പേരാമ്പ്ര ബസ് സ്റ്റാന്റിന് സമീപമുള്ള കടകളിലാണ് ചൊവ്വാഴ്ച രാവിലെ 11 ഓടെ അമിതമായ അളവില്‍ വൈദ്യുത പ്രവാഹമുണ്ടായത്. എ.സിയും കംപ്യൂട്ടറും ഫാനുകളും ബള്‍ബുകളുമെല്ലാം പ്രവര്‍ത്തനരഹിതമായി.

എംബസി ഹോട്ടലില്‍ നിരവധി ബള്‍ബുകളും സി.സി.ടി.വിക്കും നാശനഷ്ടമുണ്ടായി. കൈലാസ് മെഡിക്കല്‍സ്, ഗോള്‍ഡന്‍ പ്രിന്റിംഗ് എന്നിവിടങ്ങളിലെ കംപ്യൂട്ടറിനും സൂപ്പര്‍ ജ്വല്ലറിയിലെ എയര്‍കണ്ടീഷണറും, എം.എ.സണ്‍സ് ഏജന്‍സിയിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും നാശനഷ്ടം സംഭവിച്ചു.

കണ്ണന്‍സ് റസ്റ്റോറന്റ്, ഐറിസ് ഒപ്റ്റിക്കല്‍സ്, ഇന്റിമേറ്റ് സ്റ്റുഡിയോ, വിജയ സ്റ്റോഴ്സ്, ശ്രീകൃഷ്ണ സ്റ്റോഴ്സ്, കെ.ടി.ഫ്ളക്സ്, ആക്സസ് മൊബൈല്‍ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം നാശനഷ്ടമുണ്ടായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53191/overcurrent-several-shops-damaged-in-perampra-town)