---
title: "വിദ്യാരംഗം ഉദ്ഘാടനവും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു"
english_title: "Vidyarangam was inaugurated and the academic master plan was released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53284/vidyarangam-was-inaugurated-and-the-academic-master-plan-was-released"
published_at: "2022-07-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c531ab0b29c_aup11.jpg"
keywords: []
---

# വിദ്യാരംഗം ഉദ്ഘാടനവും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടക-സിനിമാ താരം മുഹമ്മദ് എരവട്ടൂര്‍ നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും, അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടക-സിനിമാ താരം മുഹമ്മദ് എരവട്ടൂര്‍ നിര്‍വ്വഹിച്ചു.

പ്രധാനധ്യാപിക എ.കെ. സുബൈദ സ്‌കൂള്‍ മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. സ്‌കൂള്‍ ലീഡര്‍ അമന്‍ഷാ അധ്യക്ഷത വഹിച്ചു. ബഷീര്‍ കൃതികളുടെ ദൃശ്യാവിഷ്‌ക്കാരവും അരങ്ങേറി.

തേജലക്ഷ്മി, കെ.കെ. ബിജു, ടി.പി. സുനില്‍, കെ. ഷീബ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ബാലസമാജം സെക്രട്ടറി ഫാത്തിമ ഷിഫാന സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാധുരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53284/vidyarangam-was-inaugurated-and-the-academic-master-plan-was-released)