---
title: "അനുമോദനവും ആദരവും അനുസ്മരണവുമായി ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാട് "
english_title: "Shihab Thangal Relief Cell Karayad with appreciation, respect and remembrance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53364/shihab-thangal-relief-cell-karayad-with-appreciation-respect-and-remembrance"
published_at: "2022-07-06T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5a11cacc42_0000_ATTACH__copy_copy.jpg"
keywords: []
---

# അനുമോദനവും ആദരവും അനുസ്മരണവുമായി ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാട് 

> **Lead Summary:** **അരിക്കുളം: **ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാട് എസ്എസ്എല്‍സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ജീവകാരുണ്യ പ്രവര്‍ത്തകന്‍ തറമ്മല്‍ അബ്ദുല്‍ സലാമിനുള്ള ആദരവും മര്‍ഹും പി.എം അവറാന്‍ ഹാജി അനുസ്മരണ സമ്മേളനവും നടത്തി.

## Article Content

**അരിക്കുളം: **ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാട് എസ്എസ്എല്‍സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ജീവകാരുണ്യ പ്രവര്‍ത്തകന്‍ തറമ്മല്‍ അബ്ദുല്‍ സലാമിനുള്ള ആദരവും മര്‍ഹും പി.എം അവറാന്‍ ഹാജി അനുസ്മരണ സമ്മേളനവും നടത്തി.

തറമ്മല്‍ അങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ.എ ലത്തിഫ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ധിന്‍ തറമ്മല്‍ അദ്ധ്യക്ഷനായി.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം ബഷീര്‍, അമ്മത് പൊയിലങ്ങല്‍, ടി. മുത്തു കൃഷ്ണന്‍, എന്‍.പി കുഞ്ഞിമൊയ്തീന്‍, കെ.എം അബ്ദുല്‍ സലാം,് എം.പി ശുഹൈബ് എന്നിവര്‍ സംസാരിച്ചു.

എന്‍.കെ അഷ്‌റഫ് സ്വാഗതവും ഇ.കെ കാസീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53364/shihab-thangal-relief-cell-karayad-with-appreciation-respect-and-remembrance)