---
title: "വന മഹോത്സവം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ സലഫി "
english_title: "Mepayyur Salafi organized the Vana Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53373/mepayyur-salafi-organized-the-vana-mahotsavam"
published_at: "2022-07-06T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c5aaaa93784_0000_ATTACH__copy_copy.jpg"
keywords: []
---

# വന മഹോത്സവം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ സലഫി 

> **Lead Summary:** **പേരാമ്പ്ര: **കേരള വനം വന്യജീവി വകുപ്പും മേപ്പയ്യൂര്‍ സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി വന മഹോത്സവം സംഘടിപ്പിച്ചു. കുലുപ്പ ക്യാമ്പസില്‍ ഫലവൃക്ഷ തൈകള്‍ നട്ടു കൊണ്ട് ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വനം കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള വനം വന്യജീവി വകുപ്പും മേപ്പയ്യൂര്‍ സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി വന മഹോത്സവം സംഘടിപ്പിച്ചു. കുലുപ്പ ക്യാമ്പസില്‍ ഫലവൃക്ഷ തൈകള്‍ നട്ടു കൊണ്ട് ഉത്തരമേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വനം കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി ആയിരം ഫലവൃക്ഷ തൈകള്‍ വിദ്യാര്‍ത്ഥികള്‍ വച്ച് പിടിപ്പിക്കും. മാനവരാശിയുടെ നിലനില്‍പിന് മരങ്ങളുടെയും നമ്മുടെ പരിസ്ഥിതിയുടെയും സംരക്ഷണം അത്യന്താപേക്ഷിതമാണെന്നും ഇതിനായുള്ള ബോധവല്‍ക്കരണം വിദ്യാര്‍ത്ഥികളില്‍ നിന്നാരംഭിക്കണമെന്നും അവര്‍ പറഞ്ഞു.

സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുള്ള അദ്ധ്യക്ഷനായി. അസി. കണ്‍സര്‍വേറ്റര്‍ എം ജോഷില്‍ മുഖ്യ പ്രഭാഷണം നടത്തി. സലഫി ടി.ടി.ഐ പ്രിന്‍സിപ്പാള്‍ അജയ് ആവള, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വി.എം അമൃത, നിതേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സലഫി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, സലഫി ടിച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, എ.വി അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ്& സയന്‍സ് കേളജ് എന്‍.എസ്.എസ് യൂണിറ്റ്, സലഫി ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ബി.എഡ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ ദിനേശന്‍ ഇ. സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കിഷോര്‍ കാന്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53373/mepayyur-salafi-organized-the-vana-mahotsavam)