---
title: "കനത്ത മഴ; ചെമ്പനോടയില്‍ വീടുകളില്‍ വെളളം കയറി"
english_title: "heavy rain; Water entered the houses in Chempanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53562/heavy-rain-water-entered-the-houses-in-chempanoda"
published_at: "2022-07-07T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6ef51ebf4d_mazha1.jpg"
keywords: []
---

# കനത്ത മഴ; ചെമ്പനോടയില്‍ വീടുകളില്‍ വെളളം കയറി

> **Lead Summary:** ** ചെമ്പനോട :** കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കടന്തറപ്പുഴ കരകവിഞ്ഞതോടെ ചക്കിട്ടപ്പാറ ഗ്രാമത്തിലെ ചെമ്പനോട ഇല്ലിക്കല്‍ ഹൗസിംഗ് കോളനിയില്‍ വെള്ളം കയറി.വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായതായി ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

## Article Content

** ചെമ്പനോട :** കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കടന്തറപ്പുഴ കരകവിഞ്ഞതോടെ ചക്കിട്ടപ്പാറ ഗ്രാമത്തിലെ ചെമ്പനോട ഇല്ലിക്കല്‍ ഹൗസിംഗ് കോളനിയില്‍ വെള്ളം കയറി.വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായതായി ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.

കോളനിയില്‍ 13 വീടുകളാണുള്ളത്. ഇതില്‍ ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുത്തന്‍പുരയില്‍ നാരായണന്റെ കുടുംബത്തെയാണ് മറ്റൊരു വീട്ടിലേക്ക് മാറ്റിയത്.

മഴ തുടരുകയാണെങ്കില്‍ 6 കുടുംബങ്ങളെ കൂടി മാറ്റി താമസിപ്പിക്കേണ്ടിവരുമെന്ന് ഇവിടം സന്ദര്‍ശിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്തംഗം ലൈസ ജോര്‍ജ്ജ്, ലിബു തോമസ്, ബിജീഷ് ചെട്ടിപ്പറമ്പില്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53562/heavy-rain-water-entered-the-houses-in-chempanoda)