---
title: "എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനവുമായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ "
english_title: "Congratulations to SSLC Winners Vengapatta Govt: High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53587/congratulations-to-sslc-winners-vengapatta-govt-high-school"
published_at: "2022-07-07T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c707a85f4bc_0000_ATTACH__copy_copy.jpg"
keywords: []
---

# എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനവുമായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദന യോഗവും, കരിയര്‍ ഡവലപ്പ്‌മെന്റ് ക്ലാസും കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദന യോഗവും, കരിയര്‍ ഡവലപ്പ്‌മെന്റ് ക്ലാസും കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷനായി.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി.രാജശ്രീ, സുരേഷ് കനവ് ( സിനി ആര്‍ട്ടിസ്റ്റ് ) , എസ്എംസി ചെയര്‍മാന്‍ പി.കെ റഷീദ് എന്നിവര്‍ സംസാരിച്ചു. റിട്ട. അധ്യാപകന്‍ കെ.പി.മുഹമ്മദ് അഷറഫ് ക്ലാസെടുത്തു. പ്രധാനധ്യാപിക സുശീല കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53587/congratulations-to-sslc-winners-vengapatta-govt-high-school)