---
title: "കൃഷി വിജ്ഞാന്‍ കേന്ദ്രവും വിശ്വമിത്ര ഫാര്‍മേഴ്‌സ് ക്ലബ്ബും കര്‍ഷക ശില്‍പശാല സംഘടിപ്പിച്ചു "
english_title: "Krishi Vijyan Kendra and Vishwamitra Farmers Club organized the farmers workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53659/krishi-vijyan-kendra-and-vishwamitra-farmers-club-organized-the-farmers-workshop"
published_at: "2022-07-08T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7cebb00df4_silpashala1.jpg"
keywords: []
---

# കൃഷി വിജ്ഞാന്‍ കേന്ദ്രവും വിശ്വമിത്ര ഫാര്‍മേഴ്‌സ് ക്ലബ്ബും കര്‍ഷക ശില്‍പശാല സംഘടിപ്പിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രം, ചക്കിട്ടപാറ വിശ്വമിത്ര ഫാര്‍മേഴ്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രം, ചക്കിട്ടപാറ വിശ്വമിത്ര ഫാര്‍മേഴ്‌സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ശില്‍പശാല സംഘടിപ്പിച്ചു.

ഐഐഎസ്ആര്‍ കോഴിക്കോട് ഡയറക്ടര്‍ ഡോ. സി.കെ. തങ്കമണി ശില്‍പശാലയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

മണ്ണിനെ അറിയാന്‍, അഗ്രോ ഫോറസ്റ്ററി എന്നീ വിഷയങ്ങളില്‍ ഡോ. ശ്രീനിവാസന്‍, ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിശ്വമിത്ര കണ്‍വീനര്‍ പി.പി. രഘുനാഥ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53659/krishi-vijyan-kendra-and-vishwamitra-farmers-club-organized-the-farmers-workshop)