---
title: "കൊയിലാണ്ടിയില്‍ അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വരുകയായിരുന്ന വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു "
english_title: "A student who was returning from school with his mother was hit by a train and died in Koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53762/a-student-who-was-returning-from-school-with-his-mother-was-hit-by-a-train-and-died-in-koilandi"
published_at: "2022-07-08T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c83411d33f2_0000_ATTACH__copy_copy.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വരുകയായിരുന്ന വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വരുകയായിരുന്ന വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ.വി.ഹൗസില്‍ അനൂപ് ആനന്ദിന്റെ (മാധ്യമം കോഴിക്കോട്) ധന്യയുടെയും മകന്‍ ആനന്ദ് 11 ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി: **അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വരുകയായിരുന്ന വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ.വി.ഹൗസില്‍ അനൂപ് ആനന്ദിന്റെ (മാധ്യമം കോഴിക്കോട്) ധന്യയുടെയും മകന്‍ ആനന്ദ് 11 ആണ് മരിച്ചത്.

പന്തലായനി ബി.ഇ.എം..സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇതെ സ്‌കൂളിലെ ടീച്ചറാണ് അമ്മ ധന്യ. ഇന്ന് വൈകീട്ട് 4 മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കുട നിവര്‍ത്തി പോകുമ്പോള്‍ ട്രെയിനിന്റെ കാറ്റില്‍ കുടയോടൊപ്പം പാറി വീണ് തലയടിച്ചായിരുന്നു അപകടം.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം നാളെ പേസ്റ്റ്മോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53762/a-student-who-was-returning-from-school-with-his-mother-was-hit-by-a-train-and-died-in-koilandi)