---
title: "കടിയങ്ങാട് മരം കയറ്റി വന്ന ലോറി റോഡരികിലേക്ക് മറിഞ്ഞു "
english_title: "The lorry carrying Katiangad wood overturned on the road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53780/the-lorry-carrying-katiangad-wood-overturned-on-the-road"
published_at: "2022-07-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കടിയങ്ങാട് മരം കയറ്റി വന്ന ലോറി റോഡരികിലേക്ക് മറിഞ്ഞു 

> **Lead Summary:** **പേരാമ്പ്ര:** മരം കയറ്റി വന്ന ലോറി റോഡരികില്‍ മറിഞ്ഞു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് റോഡരികിലെ മണ്ണില്‍ താഴ്ന്ന് മറിഞ്ഞത്.

## Article Content

**പേരാമ്പ്ര:** മരം കയറ്റി വന്ന ലോറി റോഡരികില്‍ മറിഞ്ഞു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് റോഡരികിലെ മണ്ണില്‍ താഴ്ന്ന് മറിഞ്ഞത്.

പെരുവണ്ണാമൂഴിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് നിറയെ മരവുമായി പോവുകയായിരുന്ന കെ എല്‍ 21 ഡി 1510 മിന്നൂസ് ലോറിയാണ് മണ്ണില്‍ താഴ്ന്ന് മറിഞ്ഞത്.

ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾ പരുക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.  ലോറിയിലെ മരം മുഴുവൻ ഇറക്കിയേ ശേഷമേ ലോറി ഉയർത്താൻ കഴിയൂ.

ഇവിടെ പാതയോരത്ത് ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായ് വലിയ കിടങ്ങ് എടുത്തിരുന്നു.

മഴക്ക് മുന്‍പേ പൈപ്പിട്ടിരുന്നെങ്കിലും മഴ തുടങ്ങിയതോടെ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും റോഡിന്റെ ഓരം പൊട്ടിപൊളിയാനും തുടങ്ങി. ഇവിടെ കടിയങ്ങാട് മുതല്‍ പേരാമ്പ്ര കല്ലോട് വരെ ഇതു കാരണം റോഡിന്റെ വശങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.

റോഡിന്റെ അപകടാവസ്ഥ കഴിഞ്ഞ ദിവസം ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജലജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തി എടുത്ത കരാറുകാരെ കൊണ്ട് ശരിയായ വിധത്തില്‍ കുഴി അടപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് റോഡ് തകരാനും അപകടത്തിനും കാരണം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53780/the-lorry-carrying-katiangad-wood-overturned-on-the-road)