---
title: "കടിയങ്ങാട് വീണ്ടും ലോറി മറിഞ്ഞു; ഇലക്ട്രിക് ലൈനിനോട് അടുത്തെത്തിയ "
english_title: "Kadiangad lorry overturned again; A lorry neared the electric line"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53800/kadiangad-lorry-overturned-again-a-lorry-neared-the-electric-line"
published_at: "2022-07-08T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c85f41dd8cd_0000_ATTACH__copy_copy.jpg"
keywords: []
---

# കടിയങ്ങാട് വീണ്ടും ലോറി മറിഞ്ഞു; ഇലക്ട്രിക് ലൈനിനോട് അടുത്തെത്തിയ 

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് റോഡരികില്‍ വീണ്ടും ലോറി മറിഞ്ഞു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം മറ്റൊരു ലോറി കൂടി റോഡരികിലെ കിടങ്ങില്‍ താഴ്ന്നു. ഇതിന് ഒരു മണിക്കൂര്‍ മുമ്പേ മറ്റൊരു ലോറി 150 മീറ്റര്‍ അകലെ കിടങ്ങിലേക്ക് താഴ്ന്ന് മറഞ്ഞിരുന്നു.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് റോഡരികില്‍ വീണ്ടും ലോറി മറിഞ്ഞു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം മറ്റൊരു ലോറി കൂടി റോഡരികിലെ കിടങ്ങില്‍ താഴ്ന്നു. ഇതിന് ഒരു മണിക്കൂര്‍ മുമ്പേ മറ്റൊരു ലോറി 150 മീറ്റര്‍ അകലെ കിടങ്ങിലേക്ക് താഴ്ന്ന് മറഞ്ഞിരുന്നു.

കടിയങ്ങാടിനും കൂത്താളിക്കുമിടയില്‍ രണ്ടയാര്‍ പള്ളിക്ക് സമീപമാണ് രണ്ടാമത്തെ അപകട മുണ്ടായത്. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 72 9663 പാലത്തലക്കല്‍ എന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

ഇലക്ട്രിക് ലൈനിനോട് അടുത്തെത്തിയ ലോറി തലനാര്‍ ഇഴക്കാണ് രക്ഷപ്പെട്ടത്. രാത്രി 7.40 ഓടെയാണ് സംഭവം. കടിയങ്ങാട് സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് റോഡരികിലെ മണ്ണില്‍ താഴ്ന്നാണ് ആദ്യത്തെ ലോറി മറിഞ്ഞത്.

പെരുവണ്ണാമൂഴിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് നിറയെ മരവുമായി പോവുകയായിരുന്ന കെ എല്‍ 21 ഡി 1510 മിന്നൂസ് ലോറിയാണ് മണ്ണില്‍ താഴ്ന്ന് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

കടിയങ്ങാട് മുതല്‍ കല്ലോട് വരെ പാതയോരത്ത് ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായ് വലിയ കിടങ്ങ് എടുത്തിരുന്നു. മഴക്ക് മുന്‍പേ പൈപ്പിട്ടിരുന്നെങ്കിലും മഴ തുടങ്ങിയതോടെ പലയിടത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും റോഡിന്റെ ഓരം പൊട്ടിപൊളിയാനും തുടങ്ങി.

ഇവിടെ കടിയങ്ങാട് മുതല്‍ പേരാമ്പ്ര കല്ലോട് വരെ ഇതു കാരണം റോഡിന്റെ വശങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. റോഡിന്റെ അപകടാവസ്ഥ കഴിഞ്ഞ ദിവസം ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജലജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തി എടുത്ത കരാറുകാരെ കൊണ്ട് ശരിയായ വിധത്തില്‍ കുഴി അടപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് റോഡ് തകരാനും അപകടത്തിനും കാരണം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53800/kadiangad-lorry-overturned-again-a-lorry-neared-the-electric-line)