---
title: "ഓപ്പണ്‍ സ്‌പേസ് പൈതോത്ത് അനുമോദന യോഗം സംഘടിപ്പിച്ചു "
english_title: "Open Space hosted a Python Appreciation Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53872/open-space-hosted-a-python-appreciation-meeting"
published_at: "2022-07-09T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c91a4d1c867_anum1.jpg"
keywords: []
---

# ഓപ്പണ്‍ സ്‌പേസ് പൈതോത്ത് അനുമോദന യോഗം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ഓപ്പണ്‍ സ്‌പേസ് പൈതോത്ത് അനുമോദന യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** ഓപ്പണ്‍ സ്‌പേസ് പൈതോത്ത് അനുമോദന യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവന്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

പരീക്ഷകളില്‍ നേടുന്ന ഉന്നത വിജയവും മാര്‍ക്കുകളും ജീവിതത്തിലും നേടുവാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്നും അതാണ് യഥാര്‍ത്ഥ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ രാജന്‍ കെ. പുതിയടുത്ത് അധ്യക്ഷത വഹിച്ചു.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് പൈതോത്ത് ഓപ്പണ്‍ സ്‌പേസ് സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗം സംഘടിപ്പിച്ചത്.

ഡോ. പി.ടി. അബ്ദുല്‍ അസീസ്, പി.ടി. അഷ്‌റഫ്, കെ. ഭാസ്‌കരന്‍, കെ.കെ. അശോകന്‍, എം.പി. മൊയ്തു ഹാജി, വി.പി. ഹഫീല്‍, ശ്രേയ കൃഷ്ണ, നവതേജ് സുരേഷ്, മിന്‍ഹ തമാം, എം.പി.കെ. അഹമ്മദ് കുട്ടി, പി.സി. ഉബൈദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53872/open-space-hosted-a-python-appreciation-meeting)