---
title: "മഴ കനത്തതോടെ കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തി "
english_title: "Both the shutters of Kakkayam dam were raised due to heavy rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53897/both-the-shutters-of-kakkayam-dam-were-raised"
published_at: "2022-07-09T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c92c9ce0dbc_dam1.jpg"
keywords: []
---

# മഴ കനത്തതോടെ കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തി 

> **Lead Summary:** **കക്കയം: **മഴ ശക്തമായതോടെ കക്കയം ഡാമിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തി.

## Article Content

**കക്കയം: **മഴ ശക്തമായതോടെ കക്കയം ഡാമിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയര്‍ത്തി.

കക്കയം ഡാമിന്റെ രണ്ട് ഗേറ്റുകളും ഇന്ന് രാവിലെ 9:30 ന് 15 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

26 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് ഒഴുക്കി വിടുന്നത്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രതാ പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53897/both-the-shutters-of-kakkayam-dam-were-raised)