---
title: "കൂട്ടാലിട കെഎസ്ഇബി ഓഫീസിന്റെ പരിധിയില്‍ വൈദ്യുതി സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു"
english_title: "A workshop on electricity safety was organized in the premises of the KSEB office in Kotalutida"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53944/a-workshop-on-electricity-safety-was-organized-in-the-premises-of-the-kseb-office-in-kotalutida"
published_at: "2022-07-09T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c94dc43c4d3_11s.jpg"
keywords: []
---

# കൂട്ടാലിട കെഎസ്ഇബി ഓഫീസിന്റെ പരിധിയില്‍ വൈദ്യുതി സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** ** കൂട്ടാലിട :** ബാലുശ്ശേരി സബ്ഡിവിഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൂട്ടാലിട കെഎസ്ഇബി ഓഫീസിന്റെ പരിധിയില്‍ വൈദ്യുതി സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു.

## Article Content

** കൂട്ടാലിട :** ബാലുശ്ശേരി സബ്ഡിവിഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൂട്ടാലിട കെഎസ്ഇബി ഓഫീസിന്റെ പരിധിയില്‍ വൈദ്യുതി സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വൈദ്യുതി അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യേത്താടെയാണ് വൈദ്യുതി സുരക്ഷാ വാരാചരണം നടത്തിയത്.

വൈദ്യുതി അപകടങ്ങള്‍ എങ്ങനെ കുറക്കാം, വൈദ്യുതി അപകട രഹിതമായി എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.

കൂട്ടാലിട റോയല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ബാലുശ്ശേരി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.എസ.് ബിന്ദു അധ്യക്ഷത വഹിച്ചു.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍മ്മല്‍, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ശില്പശാലയില്‍ കോട്ടൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, ആശ വര്‍ക്കര്‍മാര്‍, വയര്‍മാന്‍ അസോസിയേഷന്‍ അംഗങ്ങള്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ മറ്റു പൊതുജനങ്ങള്‍ എന്നിവും പങ്കെടുത്തു.

കൂട്ടാലിട കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. വിജിഷ സ്വാഗതം പറഞ്ഞ ചടങ്ങിന് സബ് എഞ്ചിനീയര്‍ പി. സന്തോഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53944/a-workshop-on-electricity-safety-was-organized-in-the-premises-of-the-kseb-office-in-kotalutida)