---
title: "കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു "
english_title: "The book exhibition was organized under the aegis of Kashyapa Vedic Research Foundation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53952/the-book-exhibition-was-organized-under-the-aegis-of-kashyapa-vedic-research-foundation"
published_at: "2022-07-09T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c95503a731a_1pusthakam.jpg"
keywords: []
---

# കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. ആചാര്യ എം.ആര്‍. രാജേഷ് രചിച്ച വൈദിക ഗ്രന്ഥങ്ങളുടെ പ്രദര്‍ശനമാണ് പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രപരിസരത്ത് നടന്നത്.

## Article Content

**പേരാമ്പ്ര:** കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. ആചാര്യ എം.ആര്‍. രാജേഷ് രചിച്ച വൈദിക ഗ്രന്ഥങ്ങളുടെ പ്രദര്‍ശനമാണ് പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രപരിസരത്ത് നടന്നത്.

ചടങ്ങ് ഗ്രന്ഥകാരന്റെ 102-ാമത്തെ പുസ്തകമായ സര്‍ഗ്ഗാത്മകതയുടെ ഇന്ദ്രജാലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേന്ദ്രന്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.പി. രാജ ബാലന് നല്‍കി ഉദ്ഘാടനം ചെയ്തു.

ലിഷ ഹിതേഷ് അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്രന്‍, കെ. ശശിധരന്‍, രാംവീര്‍, ആര്യ പി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53952/the-book-exhibition-was-organized-under-the-aegis-of-kashyapa-vedic-research-foundation)