---
title: "കടന്തറപുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി "
english_title: "The Kadantarapuzha overflowed its banks and flooded houses in Illikal Colony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/53992/the-kadantarapuzha-overflowed-its-banks-and-flooded-houses-in-illikal-colony"
published_at: "2022-07-09T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c994eb69709_1puzha1.jpg"
keywords: []
---

# കടന്തറപുഴ കരകവിഞ്ഞൊഴുകി, ഇല്ലിക്കല്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി 

> **Lead Summary:** **ചെമ്പനോട: **മഴ ശക്തമായതോടെ ചെമ്പനോടയില്‍ കടന്തറപുഴ കരകവിഞ്ഞൊഴുകിയത് മൂലം ഇല്ലിക്കല്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി.

## Article Content

**ചെമ്പനോട: **മഴ ശക്തമായതോടെ ചെമ്പനോടയില്‍ കടന്തറപുഴ കരകവിഞ്ഞൊഴുകിയത് മൂലം ഇല്ലിക്കല്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി.

വെള്ളം കയറിയ വീടുകള്‍ കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷമി ഗംഗാധര്‍ സന്ദര്‍ശിച്ചു.

രണ്ട് ദിവസം മുമ്പ് ഒരു കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കോളനിയില്‍ 13 വീടുകളാണുള്ളത്.

ചെമ്പനോട വില്ലേജ് ഓഫീസര്‍ പി. അബ്ദുള്‍ സലാം, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സ്റ്റീയറിങ്ങ് കമ്മിറ്റി അംഗം രാജീവ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/53992/the-kadantarapuzha-overflowed-its-banks-and-flooded-houses-in-illikal-colony)