---
title: "സാംസ്‌കാരിക സദസ്സുമായി ചേനോളി കളാശ്ശേരി സ്മാരക കലാസമിതി "
english_title: "Chenoli Kalassery Memorial Art Committee with cultural audience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54122/chenoli-kalassery-memorial-art-committee-with-cultural-audience"
published_at: "2022-07-10T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cacfc298e22_0000_ATTACH__copy_copy.jpg"
keywords: []
---

# സാംസ്‌കാരിക സദസ്സുമായി ചേനോളി കളാശ്ശേരി സ്മാരക കലാസമിതി 

> **Lead Summary:** ** പേരാമ്പ്ര: **കളാശ്ശേരി സ്മാരക കലാസമിതി ചേനോളിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. SSLC, +2 ,LSS പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

## Article Content

** പേരാമ്പ്ര: **കളാശ്ശേരി സ്മാരക കലാസമിതി ചേനോളിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. SSLC, +2 ,LSS പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് അദ്ധ്യക്ഷനായി. വി.കെ.ഭാസ്‌കരന്‍, പി.രാമചന്ദ്രന്‍, ടി.സുധീഷ്, ടി.കെ.ബാലന്‍, എ.കെ സബീഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

വയലാളി ഗോവിന്ദന്‍ നായര്‍ സ്വാഗതവും സി.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54122/chenoli-kalassery-memorial-art-committee-with-cultural-audience)