---
title: "പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം"
english_title: "Free computer training for Scheduled Castes/Studies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/54123/free-computer-training-for-scheduled-castesstudies"
published_at: "2022-07-10T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cad2960dc3f_0000_ATTACH__copy_copy.jpg"
keywords: []
---

# പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

> **Lead Summary:** ** പേരാമ്പ്ര: **കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലെ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള 'ഒ' ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സ് (ഡിസിഎയ്ക്ക് തുല്യം) ആരംഭിച്ചു.

## Article Content

** പേരാമ്പ്ര: **കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലെ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള 'ഒ' ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സ് (ഡിസിഎയ്ക്ക് തുല്യം) ആരംഭിച്ചു.

പാലക്കാട് കെല്‍ട്രോണ്‍ എജ്യൂക്കേഷന്‍ സെന്ററിലാണ് കോഴ്‌സ് നടത്തുന്നത്. 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്സിന് ചേരാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9847597587, 0471-2332113, 8304009409.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/54123/free-computer-training-for-scheduled-castesstudies)